തമിഴ് സിനിമാലോകം മലേഷ്യയിലേക്ക് ശ്രദ്ധ നല്‍കുന്ന ദിവസമാണ് ഇന്ന്. തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ്‌യുടെ ജന നായകന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.
85,000 പേര്‍ക്ക് ഇരിക്കാനാകുന്ന ജലീല്‍ ബുകിത് സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് സംഘാടകര്‍ പറയുന്നത്.തമിഴ് സിനിമാലോകം മലേഷ്യയിലേക്ക് ശ്രദ്ധ നല്‍കുന്ന ദിവസമാണ് ഇന്ന്.
തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ്‌യുടെ ജന നായകന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 85,000 പേര്‍ക്ക് ഇരിക്കാനാകുന്ന ജലീല്‍ ബുകിത് സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് സംഘാടകര്‍ പറയുന്നത്.
ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ വിജയ് അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം മലേഷ്യയിലെത്തിയിരുന്നു.
ഇഷ്ടനടനെ ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എയര്‍പോര്‍ട്ടിലും ഹോട്ടലിലും തടിച്ചുകൂടിയത്. വിജയ്‌യുടെ വരവ് പരമാവധി ആഘോഷമാക്കാനാണ് ആരാധകര്‍ പദ്ധതിയിടുന്നത്.
ചിത്രത്തില്‍ അര്‍ജുന്‍ ദാസിന്റെ കഥാപാത്രത്തോട് ഷൈന്‍ ടോം ചാക്കോ പറയുന്ന ‘മൊത്തം മലേഷ്യാവും അവരുടേത് താന്‍ ഡാ’ എന്ന് ഡയലോഗ് വിജയ്ക്ക് നന്നായി ചേരുമെന്നാണ് ആരാധകര്‍ വാദിക്കുന്നത്.ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിയോടെ ഓഡിയോ ലോഞ്ച് ആരംഭിക്കും.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിജയ്‌യുടെ പ്രസംഗം രാത്രി ഒമ്പതരയോടെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദളപതിയുടെ അവസാന കുട്ടി സ്റ്റോറി കേള്‍ക്കാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
തമിഴ് സിനിമ ഇന്നേവരെ കാണാത്ത ഗംഭീര ഇവന്റാണ് നടക്കുന്നത്. ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകരായ അറ്റ്‌ലീ, നെല്‍സണ്‍, ലോകേഷ് കനകരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ഇതുവരെ ചിത്രത്തിന്റേതായി മൂന്ന് ഗാനങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇനി രണ്ട് ഗാനങ്ങള്‍ കൂടി ഇന്നത്തെ ഓഡിയോ ലോഞ്ചില്‍ പുറത്തിറക്കും.
