ഒരു ആക്രമണം ഉണ്ടായാൽ ജനങ്ങൾക്ക് സുരക്ഷിതമായി കൂട്ടത്തോടെ ഒളിക്കാൻ കഴിയുമെന്ന ഉറപ്പിലാണ് ഇസ്രയേൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. എന്നാൽ ഇറാന് ആ ഉറപ്പ് ഭേദിക്കാൻ കഴിഞ്ഞാൽ, ഇസ്രയേൽ തങ്ങളുടെ സൈനിക തന്ത്രത്തെക്കുറിച്ച് വേഗത്തിൽ പുനർവിചിന്തനം നടത്താനും കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർബന്ധിതരാകും.
ഇസ്രയേലിന്റെ സുരക്ഷാ ബങ്കറുകളെ തകർക്കാൻ ശേഷിയുള്ള ഇറാന്റെ പുതിയ മിസൈലുകൾ പശ്ചിമേഷ്യയിലെ യുദ്ധനിയമങ്ങൾ മാറ്റിയെഴുതുന്നു.
ഇസ്രയേലികൾക്ക് ജീവൻ രക്ഷിക്കാൻ ലഭിക്കുന്നത് വെറും 90 സെക്കൻഡുകളാണ്. ആ 90 സെക്കൻഡിനുള്ളിൽ അവർ ഓടിക്കയറുന്നത് അതീവ സുരക്ഷിതമായ കോൺക്രീറ്റ് ബങ്കറുകളിലേക്കാണ്.
ഇസ്രയേലിന്റെ ബങ്കറുകളെ തകർക്കാൻ ശേഷിയുള്ള ‘ബങ്കർ ബസ്റ്റർ’ ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വികസിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് മേഖലയെ വീണ്ടും ഭയചകിതമാക്കുന്നത്.
