പ്രിയദർശന്റെ കൈപിടിച്ചു വരുന്ന ലിസിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സിബി മലയിലിന്റെ മകൻ ജോ സിബിയുടെ വിവാഹത്തിനാണ് ഇരുവരും ഒന്നിച്ചത്. വേദിയിലെത്തിയ ഇരുവരെയും സിബി മലയിൽ ചേർത്തു നിർത്തി സന്തോഷം പ്രകടനം നടത്തുന്നതും കാണാമായിരുന്നു.

നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം പ്രിയന്റെ കൈ പിടിച്ചാണ് ലിസി വേദി വിട്ടിറങ്ങിയത്. ഇരുവരും ഒരു വണ്ടിയിലായിരുന്നു ചടങ്ങിനെത്തിയതും. വർഷങ്ങൾക്കു ശേഷമാണ് ഒരു പൊതു ചടങ്ങിന് ഇരുവരും ഒന്നിക്കുന്നത്. അതുകൊണ്ട്തന്നെ പ്രേക്ഷകര്‍ക്കും ഇതു സന്തോഷ കാഴ്ചയായി മാറി.2023ൽ മകൻ സിദ്ധാർഥിന്റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ചിരുന്നു.

ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയും അടുത്ത ബന്ധുക്കളും മാത്രമാണ അന്ന് പങ്കെടുത്തത്.മലയാള സിനിമയിലെ താര ദമ്പതികളായിരുന്ന സംവിധായകൻ പ്രിയദർശനും നടി ലിസിയും 24 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു പിരിയാൻ തീരുമാനിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു. സിദ്ധാർഥ്, കല്യാണി എന്നിവരാണ് മക്കൾ.2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. അത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു.

എന്തുകൊണ്ട് പിരിയുന്നു എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹൻലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും അവരുടെ തീരുമാനം മാറ്റാനായിരുന്നില്ല. സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു.

വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു.പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും അവരുടെ ഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നു വ്യക്തമാക്കിയുമായിരുന്നു ഇവർ പിരിഞ്ഞത്. ലിസിയും പ്രിയനും കുട്ടികളും ഒരുമിച്ചൊരു വേദിയിൽ എത്തിയത് മലയാളി പ്രേക്ഷകര്‍ക്കും മറക്കാനാകാത്ത കാഴ്ചയായി.

Leave a Reply

Your email address will not be published. Required fields are marked *