ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ ഉടനീളം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിമാനയാത്രികർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നിർദേശം നൽകി.വിമാനങ്ങൾ വൈകാനും റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് എയർലൈനുമായി ബന്ധപ്പെടണമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നു.ഡൽഹി ഉൾപ്പെടെ വിമാനത്താവളങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്
