കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ഡ്രോണാക്രമണം നടത്തിയെന്ന ആരോപണം തള്ളി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

റഷ്യയുടെ ആരോപണം നുണയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.ഉക്രൈനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിടാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും സെലന്‍സ്‌കി പറഞ്ഞു.

യു.എസിന്റെ മധ്യസ്ഥയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയിലെ പുരോഗതിയെ തുരങ്കം വെക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലന്‍സ്‌കി പ്രതികരിച്ചു.സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങളില്‍ തുരങ്കം വെക്കാന്‍ റഷ്യയെ അനുവദിക്കാന്‍ പാടില്ല,’ സെലന്‍സ്‌കി പറഞ്ഞു.

പുടിന്റെ വസതിയെ ലക്ഷ്യമാക്കി ഉക്രൈന്‍ ഡ്രോണാക്രമണം നടത്തിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് നേരത്തെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം.

റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ നോവ്‌ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ 91 ദീര്‍ഘദൂര ആളില്ലാ വാഹനങ്ങള്‍ (യു.എ.വി) ഉപയോഗിച്ച് ആക്രമണം നടത്തിയെന്നായിരുന്നു അവകാശവാദം.

ഉക്രൈനും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചകളിലെ റഷ്യയുടെ നിലപാട് പുനപരിശോധിക്കണെമന്നും ലാവ്റോവ് പറഞ്ഞിരുന്നു. ആക്രമണങ്ങളില്‍ ആളപായങ്ങളോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *