മണിയുമായി നിലവിൽ തനിക്ക് ബന്ധമില്ലെന്ന് ശ്രീകൃഷ്ണൻ മൊഴി നൽകി; ബിസിനസ് ആവശ്യങ്ങൾക്കായി രണ്ടുതവണ മാത്രമാണ് താൻ തിരുവനന്തപുരത്ത് എത്തിയതെന്നാണ് മണിയുടെ വാദം.കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് വ്യവസായി ഡി. മണി, പ്രവാസി വ്യവസായിയെയോ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്ന് അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി.
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി എസ്ഐടി ഇന്ന് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും
മൊഴികളിലെ ദുരൂഹത: കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖരെയും ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. മണിയുടെയും സംഘത്തിൻ്റെയും മൊഴികളിൽ വലിയ ദുരൂഹതകളുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ
.പ്രതികളെ കസ്റ്റഡിയിൽ വാങ്ങും: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി എസ്ഐടി ഇന്ന് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും
