Month: December 2025

ഉക്രൈന്‍ ഡ്രോണാക്രമണം നടത്തിയെന്ന ആരോപണം തള്ളി സെലന്‍സ്‌കി

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ഡ്രോണാക്രമണം നടത്തിയെന്ന ആരോപണം തള്ളി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ ആരോപണം നുണയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.ഉക്രൈനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിടാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും…

 വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്

ബെംഗളൂരു: വിരാട് കോലിയുടെ അഭാവത്തിലും വിജയ് ഹസാരെ ട്രോഫില്‍ ഡല്‍ഹിക്ക് ജയം. സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗരാഷ്ട്ര നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് നേടിയത്. വിശ്വരാജ് ജഡേജ…

ഇരുവരെയും ചേര്‍ത്തു നിർത്തി സിബി മലയിൽ

പ്രിയദർശന്റെ കൈപിടിച്ചു വരുന്ന ലിസിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സിബി മലയിലിന്റെ മകൻ ജോ സിബിയുടെ വിവാഹത്തിനാണ് ഇരുവരും ഒന്നിച്ചത്. വേദിയിലെത്തിയ ഇരുവരെയും സിബി മലയിൽ ചേർത്തു നിർത്തി സന്തോഷം പ്രകടനം നടത്തുന്നതും കാണാമായിരുന്നു. നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത…

ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തിലാണ് ഇഡി. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടും.ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റ് സാമ്പത്തിക…

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയത് ദൃശ്യ കൊലക്കേസ് പ്രതി തെരച്ചിൽ തുടരുന്നു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലപാതക കേസിലെ പ്രതി ചാടിപ്പോയി. മലപ്പുറം സ്വദേശി വിനീഷ് ആണ് ചാടിപ്പോയത്. ഇന്നലെ രാത്രി ആണ് സംഭവം. വിചാരണ തടവുകാരൻ ആയ ഇയാൾ മാനസിക പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു.പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസിലെ പ്രതിയാണ്…

വണ്‍ ലാസ്റ്റ് ഡാന്‍സ് കാര്യവട്ടത്ത് സമ്പൂര്‍ണ ലങ്ക വധത്തിന് ഇന്ത്യയിറങ്ങുന്നു

ഇന്ത്യ – ശ്രീലങ്ക വനിതാ ടി – 20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും മത്സരം ഇന്ന് (ഡിസംബര്‍ 30) നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തന്നെയാണ് ഈ മത്സരത്തിന്റെയും വേദി. പരമ്പരയിലെ മൂന്നും നാലും മത്സരങ്ങളും ഇവിടെ തന്നെയായിരുന്നു അരങ്ങേറിയത്പരമ്പര തൂത്തുവാരുക…

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസഫ്…

ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രധാന എതിരാളി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്നു. ധാക്കയിലെ എവര്‍കേയര്‍ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ബിഎന്‍പി തന്നെയാണ് മരണവിവരം അറിയിച്ചത്. ശ്വാസകോശത്തിലും ഹൃദയത്തിലുമുണ്ടായ അണുബാധയെ തുടര്‍ന്ന്…

തുടര്‍ച്ചയായ നാലാം വട്ടവും ടി – 20യില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ

പുതിയൊരു ഒരു വര്‍ഷം കൂടി അവസാനിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഏറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ വര്‍ഷവും കടന്ന് പോവുന്നത്. 2025 ഇന്ത്യന്‍ ക്രിക്കറ്റ് ടി – 20 ടീം വിജയങ്ങള്‍ കൊയ്ത മറ്റൊരു വര്‍ഷമാണ്. 2024ല്‍ ലോകകപ്പ് ജയിച്ച…

മലേഷ്യയെ ഇളക്കിമറിച്ച് ദളപതി എന്‍ട്രി

തമിഴ് സിനിമാലോകം മലേഷ്യയിലേക്ക് ശ്രദ്ധ നല്‍കുന്ന ദിവസമാണ് ഇന്ന്. തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ്‌യുടെ ജന നായകന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 85,000 പേര്‍ക്ക് ഇരിക്കാനാകുന്ന ജലീല്‍ ബുകിത് സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ്…