Month: December 2025

ആരവല്ലിയുടെ പുനര്‍നിര്‍വചനത്തില്‍ സ്റ്റേ കൂടുതല്‍ വ്യക്തത വേണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: ആരവല്ലിയുടെ പുനര്‍നിര്‍വചനത്തില്‍ സുപ്രീം കോടതിയുടെ സ്റ്റേ. കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി കൂടുതല്‍ വ്യക്തത വേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് എ.ജി.…

മധ്യ പ്രദേശിനെതിരെ വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് നാല് വിക്കറ്റ് നഷ്ടം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ മത്സരത്തില്‍ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു കേരളത്തിന് നാല് വിക്കറ്റ് നഷ്ടം. അഹമ്മദാബാദില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 23 ഓവറില്‍ നാലിന് 80 എന്ന നിലയിലാണ് കേരളം. സല്‍മാന്‍ നിസാര്‍…

കുടുംബനായകൻ കഥ പറയുമ്പോൾ

മാനവരാശിയുടെ നിലനിൽപ്പ് കുടുംബം എന്ന എസ്റ്റാബ്ലിഷ്മെൻറിലല്ലേ എന്ന ന്യായത്തോടെ പെണ്ണുകെട്ടാൻ അനുവാദം ചോദിക്കുന്ന കോട്ടപ്പള്ളിയോട് താത്വികാചാര്യൻ കുമാരപിള്ള സ്വരം കടുപ്പിച്ചു പറഞ്ഞു. ‘എല്ലാ എസ്റ്റാബ്ലിഷ്മെൻറുകൾക്കും എതിരെയാണ് നമ്മുടെ യുദ്ധം’. കഥകളിലെ കുടുംബവും കുടുംബത്തിലെ കഥകളും അസാധാരണമായ നർമബോധത്തോടെ ശ്രീനിവാസൻ പറഞ്ഞത് അങ്ങനെയാണ്.…

ശബരിമല സ്വര്‍ണ്ണകൊള്ള കേസ് എന്‍ വിജയകുമാര്‍ അറസ്റ്റില്‍

കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന നടപടിയാണ് എസ്‌ഐടിയുടെ ഈ അറസ്റ്റ്. നേരത്തെ വിജയകുമാറിന് എസ്‌ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും…

നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ…

ഹസ്തദാന വിവാദത്തില്‍ നഖ്‌വി

ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദം വീണ്ടും ചര്‍ച്ചയാക്കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി. ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഹസ്തദാനം ചെയ്യുന്ന കാര്യത്തിൽ പാകിസ്താന് പ്രത്യേക താൽപര്യമില്ലെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ കൂടിയായ നഖ്‌വി വ്യക്തമാക്കിയത്. ഇന്ത്യ…

ഉന്നാവോ കേസ് സെന്‍ഗാറിന് തിരിച്ചടി ദല്‍ഹി ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂദല്‍ഹി: ഉന്നാവോ കേസിലെ പ്രതിയും മുൻ ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സെന്‍ഗാറിന് തിരിച്ചടി. ജീവപര്യന്തം തടവ് മരവിപ്പിച്ചുകൊണ്ടുള്ള ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐയുടെ അപ്പീലിലാണ് നടപടി

പ്രശാന്തിനെതിരെ ശബരിനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഓഫീസ് മുറി വിവാദത്തില്‍ വി കെ പ്രശാന്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ശബരിനാഥന്‍. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള മുറി ഉണ്ടായിട്ടും എന്തിന് വാടക കെട്ടിടത്തില്‍ ഇരിക്കുന്നുവെന്ന് ശബരിനാഥന്‍ ചോദിച്ചു. എംഎല്‍എ ഉപയോഗിക്കുന്ന ഹോസ്റ്റലിന് മാസം 800 രൂപ…

പേന കൊണ്ടാണോ മെഷീൻ ഗൺ കൊണ്ടാണോ എഴുതുന്നത് രാജാസാബ് ക്ലൈമാക്സ് കണ്ട് ഞെട്ടി പ്രഭാസ്

സംവിധായകൻ മാരുതി ഒരുക്കുന്നൊരു വിസ്മയമായിരിക്കും ‘രാജാസാബ്’ എന്ന് റിബൽ സ്റ്റാർ പ്രഭാസ്, ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും മാരുതി പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ തിരക്കഥ എഴുതുന്നതെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. രാജാസാബ് പ്രീ റിലീസ് ഇവന്‍റിൽ സംസാരിക്കുകയായിരുന്നു…

ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിറ്റു പിന്നില്‍ ഡി മണിയും പോറ്റിയും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക മൊഴി നൽകി പ്രവാസി വ്യവസായി. ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിറ്റുവെന്നും അതിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയുമാണെന്നാണ് മൊഴി. ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചെന്നും ദിണ്ടിഗലിലെ വീട്ടിൽ വെച്ചുതന്നെ ചർച്ചകൾ നടന്നുവെന്നും വ്യവസായി മൊഴി…