Month: December 2025

ബുർഖ ധരിക്കാത്തത് ഇഷ്ടപ്പെട്ടില്ല ഭാര്യയെയും പെൺമക്കളെയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

ബുർഖ ധരിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതിയായ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് ഫാറൂഖിന്‍റെ ഭാര്യ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് ബുർഖ…

കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍

തിരുവനന്തപുരം: ജയിൽ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം. ഗൂഗിള്‍ പേ വഴിയാണ്…

അന്ന് വിശന്ന് കിടന്നുറങ്ങി ക്രിക്കറ്റിനായി അമ്മയുടെ സ്വര്‍ണവും വിറ്റു ഇന്ന് കോടിപതി

വിശപ്പ്, പട്ടിണി, ബുദ്ധിമുട്ട്… കഷ്ടപ്പാടെന്നത് കടലാസില്‍ വായിച്ചുമാത്രമല്ലായിരുന്നു കാര്‍ത്തിക് ശര്‍മയെന്ന 19കാരന് പരിചയം. അതുകൊണ്ടുതന്നെ 14.20 കോടിയെന്ന സ്വപ്ന സമാനമായ തുകയ്ക്ക് ചെന്നൈ സൂപ്പര്‍കിങ്സ് മിനിലേലത്തില്‍ ടീമിലെടുത്തപ്പോള്‍ കാര്‍ത്തിക് പൊട്ടിക്കരഞ്ഞു. ലേലം കഴിഞ്ഞിട്ടും കരച്ചില്‍ തീര്‍ന്നില്ല. നീണ്ട ദുര്‍ഘട പാതകള്‍ താണ്ടിയാണ്…

ഹമാസിനെ തകര്‍ക്കാന്‍ പാക്കിസ്ഥാന്റെ സഹായം തേടാനൊരുങ്ങി ട്രംപ്

വാഷിങ്ടണ്‍: ഗസയിലെ ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സിലേക്ക് സൈന്യത്തെ സംഭാവന ചെയ്യാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷ്യല്‍ അസിം മുനീറിനുമേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നതായുളള വാര്‍ത്തകള്‍ റോയിറ്റേസ് റിപ്പോര്‍ട്ട് ചെയ്തു.വരും ആഴ്ച്ച മുനീര്‍ അമേരിക്ക…

നടിയെ ആക്രമിച്ച കേസ് ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ…

സഞ്ജുവേ മിന്നിച്ചേക്കണേ ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി 20 നാളെ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദില്‍. ഇന്നലെ ലഖ്‌നൗവിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ട്.നിലവിൽ പരമ്പരയിൽ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ…

തിരുവനന്തപുരം: ടി പി വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പരോള്‍ അനുവദിക്കാന്‍ പണം വാങ്ങിയെന്നും കണ്ടെത്തിയത്തുടര്‍ന്ന് ജയില്‍ ഡിഐജിയുടെ പേരില്‍ വിജിലന്‍സ് കേസ്. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിന്റെ…

എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിന് ധാർഷ്ട്യവും അഹങ്കാരവുമാണെന്നും താൻ വർഗീയ വാദിയാണെന്ന് ലീഗ് പ്രചരിപ്പിപ്പിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗ് മലപ്പുറത്തെ പാർട്ടിയാണെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും അദ്ദേഹംപറഞ്ഞു.മണി പവർ,…

കര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം

കോട്ടയം: മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥയെ മുന്‍നിര്‍ത്തിയുള്ള നിയമതര്‍ക്കത്തില്‍ മേജര്‍ രവിക്ക് തിരിച്ചടി. തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ വിധിച്ചു. റെജി മാത്യുവിന് മേജര്‍ രവി 30…

തൃശൂരിൽ സ്വകാര്യ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ: വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുൻസാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്കൂൾ വിദ്യാർഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി.ഹോസ്റ്റൽ വാർഡൻ കൂടിയാണ് മുൻസാഫിർ. ഇയാൾ സ്‌കൂളിലെ താത്ക്കാലിക അധ്യാപകനായിരുന്നു. കഴിഞ്ഞ…