ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിൽ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച് കളിക്കാനിറങ്ങിയ താരം ഫുർഖാൻ ഭട്ടിനെ ലീഗിൽ നിന്ന് വിലക്കി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അന്വേഷണത്തിനായി താരത്തെ പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.
വിവാദവുമായി ബന്ധപ്പെട്ട് സംഘാടകൻ സാഹിദ് ഭട്ടിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ ഈ ടൂർണമെന്റുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (JKCA) ഔദ്യോഗികമായി വ്യക്തമാക്കി.
