ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ എൻ. വാസു ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഈ നീക്കം.

ശബരിമലയിലെ സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖകളിൽ തിരുത്തൽ വരുത്തി നവീകരണത്തിന് ശുപാർശ നൽകിയത് വാസുവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

 ശബരിമല സ്വർണക്കൊള്ള കേസിൽ എൻ. വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, സ്വർണക്കവർച്ച എന്നീ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക അന്വേഷണസംഘം (SIT) ഉന്നയിച്ചിരിക്കുന്നത്.

സ്വർണം അനധികൃതമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ വാസു ഇടപെട്ടുവെന്നും, ഇതിലൂടെ ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി പ്രതികൾ അന്യായ ലാഭം കൊയ്തതായും കണ്ടെത്തലുണ്ട്. ഗൂഢാലോചനയിൽ വാസുവിന്റെ പങ്ക് വ്യക്തമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

2019-ൽ ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണക്കട്ടിളപ്പാളികൾ അനധികൃതമായി വിട്ടുനൽകിയ സംഭവത്തിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ മൂന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തു.

അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന വാസു, ഔദ്യോഗിക രേഖകളിൽ ‘സ്വർണ്ണപ്പാളികൾ’ എന്നത് ‘ചെമ്പ് പാളികൾ’ എന്ന് തിരുത്തി റിപ്പോർട്ട് നൽകിയതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. ഈ ഗുരുതരമായ ക്രമക്കേടിലൂടെ സ്വർണ്ണക്കവർച്ചയ്ക്കും ഗൂഢാലോചനയ്ക്കും കൂട്ടുനിന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. 

Leave a Reply

Your email address will not be published. Required fields are marked *