വെനസ്വേലയിൽ ശക്തമായ ബോംബാക്രമണം ഉണ്ടായതിനെത്തുടർന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെങ്കിലും വിഷയത്തിൽ അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബോംബാക്രമണം നടന്നു.

ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്നാണ് ആക്രമണമെന്നും ഇതിനെക്കുറിച്ച് ട്രംപ് ഭരണകൂടത്തിന് അറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തെത്തുടർന്ന് വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വെനസ്വേലയിലെ പ്രധാന സൈനിക-സിവിലിയൻ കേന്ദ്രങ്ങളിൽ ശനിയാഴ്ച പുലർച്ചെ യുഎസ് ബോംബാക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ നിക്കോളാസ് മഡുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കാരക്കാസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഫോടനമുണ്ടായെങ്കിലും യുഎസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.നവംബറിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ വെനസ്വേലയ്‌ക്കെതിരായ നീക്കങ്ങൾ യുഎസ് ശക്തമാക്കിയിരുന്നു.

വെനസ്വേലൻ നഗരങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാരക്കാസ് ഉൾപ്പെടെയുള്ള സൈനിക-സിവിലിയൻ കേന്ദ്രങ്ങളിൽ ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്

നേരത്തെ ലഹരിക്കടത്ത് ആരോപിച്ച് കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും വെനസ്വേലൻ ബോട്ടുകൾക്ക് നേരെ യുഎസ് നടത്തിയ 30 ആക്രമണങ്ങളിൽ 107 പേർ കൊല്ലപ്പെട്ടിരുന്നു.

കരയാക്രമണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്ന ഘട്ടത്തിലാണ് ഇപ്പോൾ വെനസ്വേലൻ നഗരങ്ങളിൽ ബോംബാക്രമണം ഉണ്ടായിരിക്കുന്നത്.നിക്കോളാസ് മഡുറോ വെനസ്വേലൻ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാണ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന ആവശ്യം. ഭരണമാറ്റം ലക്ഷ്യമിട്ട് യുഎസ് സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആക്രമണങ്ങളും മുന്നറിയിപ്പുകളും. 

Leave a Reply

Your email address will not be published. Required fields are marked *