നസീർ ജാഫർ (ഇ.യു. ജാഫർ) ഉന്നയിച്ച ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും പണം വാങ്ങി വോട്ട് മറിച്ചതിന്റെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സുഹൃത്തായിരുന്ന മുസ്തഫ വെളിപ്പെടുത്തി.
ജാഫർ പറഞ്ഞതെല്ലാം കള്ളമാണെന്നും തെളിവുകൾ സഹിതം സത്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ ആരോപണങ്ങളിൽ പുതിയ വഴിത്തിരിവാണ് മുസ്തഫയുടെ ഈ വെളിപ്പെടുത്തൽ.
നസീർ ജാഫറിന് യുഡിഎഫുമായി യാതൊരു പ്രശ്നവുമില്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് സുഹൃത്ത് മുസ്തഫ ‘പാലക്കാട് വോട്ട് കച്ചവടം നടന്നുവെന്നും ഇതിനായി ജാഫർ പണം വാങ്ങിയെന്നുമുള്ളതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും മുസ്തഫ വ്യക്തമാക്കി. പുറത്തുവന്ന ശബ്ദരേഖയിൽ ജാഫറിനോട് സംസാരിക്കുന്നത് താനാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ട് കോഴ വിവാദത്തിൽ ഇ.യു. ജാഫറിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി വള്ളത്തോൾ നഗർ ബ്ലോക്ക് പ്രസിഡന്റ് പി.ഐ. ഷാനവാസ് രംഗത്തെത്തി. കോഴപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തെളിവുകളും ഉടൻ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജാഫർ നടത്തിയ കൊടുക്കൽ വാങ്ങലുകളെക്കുറിച്ചും മറ്റ് ഗൂഢാലോചനകളെക്കുറിച്ചും വ്യക്തമായ രേഖകളുണ്ടെന്നും ഷാനവാസ് പറഞ്ഞു. നസീർ ജാഫറിനെ കോൺഗ്രസോ ലീഗോ യുഡിഎഫോ ഒരിക്കലും അവിശ്വസിച്ചിരുന്നില്ലെന്നും അവസാന നിമിഷം വരെ പൂർണ്ണ വിശ്വാസമായിരുന്നുവെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. ഷാനവാസ് പറഞ്ഞു.
തന്നെ രേഖാമൂലം പിന്തുണച്ച ആൾ ഇത്തരത്തിൽ ചതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ.എം സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ജാഫറിന് 50 ലക്ഷം രൂപ വാഗ്ദാനം ലഭിച്ചുവെന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. എന്നാൽ, താൻ ആരോടും പണം വാങ്ങിയിട്ടില്ലെന്നും അത് തെളിയിച്ചാൽ അവർ പറയുന്ന പണി ചെയ്യാമെന്നും ജാഫർ വെല്ലുവിളിച്ചു.
