2026-ന്റെ തുടക്കത്തിൽ സഞ്ജു സാംസൺ ജാർഖണ്ഡിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 90 പന്തിൽ നിന്നാണ് താരം മൂന്നക്കം തികച്ചത്. സഞ്ജു ഇപ്പോഴും ക്രീസിൽ ബാറ്റിങ് തുടരുകയാണ്.
ജാർഖണ്ഡിനെതിരായ മത്സരത്തിൽ രോഹൻ കുന്നുമ്മലും കേരളത്തിനായി സെഞ്ച്വറി നേടി. 78 പന്തിൽ 11 സിക്സറുകളും 8 ഫോറുകളും ഉൾപ്പെടെ 128 റൺസാണ് രോഹൻ നേടിയത്. നിലവിൽ ബാബ അപരാജിതാണ് സഞ്ജു സാംസണിനൊപ്പം ക്രീസിലുള്ളത്.
വിജയ് ഹസാരെ ട്രോഫിയിൽ ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. കേരളത്തിനായി നാല് വിക്കറ്റുകൾ വീഴ്ത്തിയ എം.ഡി. നിധീഷാണ് ജാർഖണ്ഡ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിംഗിൽ സഞ്ജുവിന്റെയും രോഹന്റെയും സെഞ്ച്വറികളുടെ കരുത്തിൽ കേരളം മികച്ച രീതിയിൽ മുന്നേറുകയാണ്
