ഏകദിന ക്രിക്കറ്റിന് ‘Slow Death’ (സാവധാനത്തിലുള്ള മരണം) എന്ന വിശേഷണം നൽകി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഉള്ളതുകൊണ്ടാണ് ഗ്യാലറികൾ നിറയുന്നതെന്നും, 2027 ലോകകപ്പിന് ശേഷം ഫോർമാറ്റിന്റെ ഭാവി എന്താകുമെന്നത് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്വന്റി 20 ഫോർമാറ്റിന്റെ വർധിച്ച സ്വീകാര്യത ഏകദിന ക്രിക്കറ്റിന്റെ പ്രസക്തി കുറയ്ക്കുന്നതായി വിലയിരുത്തപ്പെടുന്നു. നിലവിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും കളിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് വിജയ് ഹസാരെ ട്രോഫി പോലുള്ള ഏകദിന ടൂർണമെന്റുകൾക്ക് ആരാധകർക്കിടയിൽ സ്വീകാര്യത ലഭിക്കുന്നത്.

കാണികളുടെ കുറവിനുപുറമെ, കളിയുടെ സ്വഭാവം മാറിയതും ഏകദിന ക്രിക്കറ്റിന്റെ പ്രാധാന്യം കുറയ്ക്കുന്നു. നിലവിൽ ട്വന്റി 20-യുടെ ഒരു വിപുലീകൃത പതിപ്പായി ഏകദിന മത്സരങ്ങൾ മാറിക്കഴിഞ്ഞു.

വിജയ് ഹസാരെ ട്രോഫിയിൽ ടീമുകൾ 38 തവണ 300 റൺസ് കടക്കുകയും, 574 റൺസ് എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടുകയും ചെയ്തത്,

Leave a Reply

Your email address will not be published. Required fields are marked *