ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ഗുരുതര ആരോപണവുമായി അടൂർ പ്രകാശ് രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയും ബ്രിട്ടാസും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇവർ തമ്മിലുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധിക്കണമെന്നും അദ്ദേഹം പാലക്കാട് ആവശ്യപ്പെട്ടു. ഫോൺ രേഖകൾ വിശദമായി അന്വേഷിക്കണമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മുൻകൂർ അനുമതിയോടെ പ്രസാദം നൽകാനാണെന്ന് അടൂർ പ്രകാശ് വിശദീകരിച്ചു. സ്വന്തം മണ്ഡലത്തിലെ വോട്ടറായതിനാലാണ് താൻ കൂടെപ്പോയതെന്നും പോറ്റിയുടെ പശ്ചാത്തലം അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
