രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസിൽ തന്നെ അധിക്ഷേപിച്ചുവെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നും കാണിച്ച് അതിജീവിത നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കാൻ സാധ്യത. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രത്യേക അന്വേഷണസംഘം (SIT) മേധാവി ജി. പൂങ്കുഴലിക്കാണ് അതിജീവിത പരാതി നൽകിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വറിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.നവംബർ 30നാണ് ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിന് അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് രാഹുൽ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയതിന് പ്രമുഖ വ്യക്തിക്കെതിരെ ഒരു ലൈംഗികാതിക്രമക്കേസിലെ അതിജീവിത പരാതി നൽകി.
