നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്.

സംസ്കാരം ഇന്ന് (2026 ജനുവരി 5) വൈകിട്ട് പട്ടാമ്പിയിലെ വീട്ടുവളപ്പിൽ നടക്കും. പുലിമുരുകൻ, വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി ഇരുപതിലധികം ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത കണ്ണൻ പട്ടാമ്പി, റിലീസാവാനിരിക്കുന്ന ‘റേച്ചൽ’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. സംസ്കാരം ഇന്ന് (2026 ജനുവരി 5) വൈകീട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *