2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ അഞ്ച് സിറ്റിങ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാൻ സി.പി.ഐ.എം നീക്കം. രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകിക്കൊണ്ട് പി. രാജീവ് (കളമശ്ശേരി), കെ. എൻ. ഉണ്ണികൃഷ്ണൻ (വൈപ്പിൻ), പി. വി. ശ്രീനിജൻ (കുന്നത്തുനാട്), കെ. ജെ. മാക്സി (കൊച്ചി), ആന്റണി ജോൺ (കോതമംഗലം) എന്നിവർക്ക് വീണ്ടും അവസരം നൽകാനാണ് പാർട്ടിയിലെ പ്രാഥമിക ധാരണ.
സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെകൊച്ചിയിലെ സിറ്റിങ് എം.എൽ.എമാരായ കെ.ജെ. മാക്സിയും ആന്റണി ജോണും വീണ്ടും മത്സരിക്കണമെങ്കിൽ സി.പി.ഐ.എമ്മിന്റെ രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകേണ്ടി വരും.
ഇളവ് നൽകിയില്ലെങ്കിൽ ഈ മണ്ഡലങ്ങളിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. അതേസമയം, നിലവിൽ കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന പെരുമ്പാവൂർ സീറ്റ് സി.പി.ഐ.എം ഏറ്റെടുക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്.
യാണ് ശക്തരായ ജനപ്രതിനിധികളെ തന്നെ വീണ്ടും രംഗത്തിറക്കുന്നത്.
