മഴ തടസ്സപ്പെടുത്തിയ രണ്ടാം യൂത്ത് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ എട്ട് വിക്കറ്റിന് തകർത്തു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം മഴമൂലം 27 ഓവറിൽ 176 റൺസായി പുനർനിർണയിച്ചു. ഇന്ത്യ 21 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

നായകൻ വൈഭവ് സൂര്യവംശിയുടെ റെക്കോഡ് പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ തകർപ്പൻ വിജയം നേടി. വെറും 15 പന്തിൽ അർധസെഞ്ച്വറി തികച്ച 14-കാരനായ വൈഭവ്, യൂത്ത് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന നേട്ടം സ്വന്തമാക്കി. 24 പന്തിൽ 10 സിക്സറുകൾ ഉൾപ്പെടെ 68 റൺസാണ് താരം അടിച്ചുകൂട്ടിയത്.നായകൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

വെറും 15 പന്തിൽ അർധസെഞ്ച്വറി നേടിയ 14-കാരനായ വൈഭവ്, യൂത്ത് ഏകദിനത്തിൽ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കി. 24 പന്തിൽ 10 സിക്സും ഒരു ഫോറും ഉൾപ്പെടെ 68 റൺസാണ് താരം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *