കടബാധ്യതകൾക്കിടയിലും റെക്കോർഡ് വരുമാനം നേടിയ കെ.എസ്.ആർ.ടി.സിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ ചുമതലയേൽക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ഈ സേവനം ചെയ്യുന്നത്.
2026 ജനുവരി ആദ്യവാരം 12.18 കോടി രൂപയുടെ റെക്കോർഡ് ടിക്കറ്റ് വരുമാനമാണ് കെ.എസ്.ആർ.ടി.സി നേടിയത്. ടിക്കറ്റിതര വരുമാനം ഉൾപ്പെടെ ആകെ 13.02 കോടി രൂപ ലഭിച്ചതായും കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ആദ്യത്തെ പൂർണ്ണ ഡിജിറ്റലൈസ്ഡ് കോർപ്പറേഷനായി കെ.എസ്.ആർ.ടി.സി മാറിയെന്നും ഇടതു സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പൂർണ്ണ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
ജനങ്ങൾ ആഗ്രഹിച്ച ചെറിയ മാറ്റങ്ങൾ നടപ്പിലാക്കിയും സേവനങ്ങൾ മെച്ചപ്പെടുത്തിയുമാണ് റെക്കോർഡ് വരുമാനത്തിലേക്ക് എത്തിയതെന്നും മന്ത്രി വ്യക്തമാക്കി.രാജ്യത്തെ ആദ്യത്തെ പൂർണ്ണ ഡിജിറ്റലൈസ്ഡ് കോർപ്പറേഷനായ കെഎസ്ആർടിസിയുടെ വിജയത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പിന്തുണയാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
