മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി (81) 2026 ജനുവരി 6 ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ 3.30-ഓടെയായിരുന്നു അന്ത്യം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ പ്രസിഡന്റും പൂണെയിൽ നിന്നുള്ള മുൻ ലോക്‌സഭാംഗവുമായിരുന്നു അദ്ദേഹം.

ഇന്ന് വൈകുന്നേരം 3.30-ന് പൂണെയിലെ വൈകുണ്ഠ് ശ്മശാനത്തിൽ സംസ്‌കാരം നടക്കും.ഐഒഎ മുൻ അധ്യക്ഷൻ സുരേഷ് കൽമാഡി അന്തരിച്ചു; കോമൺവെൽത്ത് ഗെയിംസ് വിവാദം കരിയറിൽ കരിനിഴലായി2010-ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസ് സുരേഷ് കൽമാഡിയുടെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയായി.

ഫണ്ട് ദുരുപയോഗം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് 2011 ഏപ്രിലിൽ അദ്ദേഹം അറസ്റ്റിലാവുകയും കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം ദീർഘകാലം നിയമപോരാട്ടത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *