ബോബി സംവിധാനം ചെയ്യുന്ന ചിരഞ്ജീവി ചിത്രം ‘മെഗാ 156’-ൽ (വിശ്വംഭര) മോഹൻലാൽ അഭിനയിക്കില്ലെന്ന് റിപ്പോർട്ട്. പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് താരം ചിത്രത്തിൽ നിന്ന് പിന്മാറിയതായാണ് വിവരം.

 സംവിധായകൻ ബോബിയുമായുള്ള സൗഹൃദം പരിഗണിച്ച് മോഹൻലാൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിച്ചെങ്കിലും, താരം 30 കോടി രൂപ ആവശ്യപ്പെട്ടതോടെ ചർച്ചകൾ പരാജയപ്പെടുകയും അദ്ദേഹം ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകർ പ്രതീക്ഷിച്ച കാമിയോ റോളിൽ നിന്നും ലാൽ പിന്മാറിയതോടെ, ആ വേഷത്തിനായി അണിയറപ്രവർത്തകർ ഇപ്പോൾ ഒരു തെലുങ്ക് താരത്തെ തിരയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *