ഐഎസ്ആർഒയുടെ 2026-ലെ ആദ്യ വിക്ഷേപണം ജനുവരി 12-ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 10.17-നാണ് പിഎസ്എൽവി-സി 62 വിക്ഷേപിക്കുന്നത്.പിഎസ്എൽവിയുടെ 64-ാം ദൗത്യമാണിത്.

കഴിഞ്ഞ വർഷം നേരിട്ട പരാജയത്തിന് ശേഷം ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസനീയമായ ഈ വിക്ഷേപണ വാഹനം നടത്തുന്ന ആദ്യ വിക്ഷേപണമാണിതെന്ന പ്രത്യേകതയുമുണ്ട്.

രണ്ട് ബൂസ്റ്ററുകളുള്ള പിഎസ്എൽവി ഡിഎൽ വേരിയന്റ് ഉപയോഗിക്കുന്ന അഞ്ചാമത്തെ ദൗത്യം കൂടിയാണിത്.2026-ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമായ ഇതിൽ ‘അന്വേഷ’ (EOS N1) ആണ് പ്രധാന ഉപഗ്രഹം.

കൃഷി, നഗരാസൂത്രണം എന്നിവയ്ക്ക് കരുത്തേകുന്ന ഈ ദൗത്യത്തിൽ ഇൻഡോ-മൗറീഷ്യസ് സംയുക്ത ഉപഗ്രഹം ഉൾപ്പെടെ 18 ഉപഗ്രഹങ്ങളുണ്ട്. ഐഎസ്ആർഒയുടെ 101-ാമത് ഓർബിറ്റൽ വിക്ഷേപണമാണിതെന്ന പ്രത്യേകതയുമുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *