ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട അഴിമതിയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇതോടെ കട്ടിളപ്പാളി കേസിന് പിന്നാലെ രണ്ടാമത്തെ കേസിലും പത്മകുമാറിന് തിരിച്ചടിയേറ്റു.
കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച പുതിയ ജാമ്യാപേക്ഷകൾ ഈ മാസം 14-ന് കോടതി വീണ്ടും പരിഗണിക്കും.
