2026 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് മൂന്ന് സീറ്റുകൾ ആവശ്യപ്പെടാൻ പി.വി. അൻവർ ലക്ഷ്യമിടുന്നു. അൻവറിന് പുറമെ സജി മഞ്ഞക്കടമ്പനായി പൂഞ്ഞാറും, നിസാർ മേത്തറിനായി തൃക്കരിപ്പൂരും ആവശ്യപ്പെടാനാണ് നീക്കം.
2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവറിനെ മത്സരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചതായാണ് സൂചന. അൻവർ ഇറങ്ങുന്നത് ഭരണവിരുദ്ധ വികാരവും സിപിഐഎം വോട്ടുകളിലെ അടിയൊഴുക്കും അനുകൂലമാക്കുമെന്ന് മുന്നണി കണക്കുകൂട്ടുന്നു. ഈ നീക്കത്തിന് മുസ്ലീം ലീഗ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
