പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയുടെ പ്രാഥമിക വിലയിരുത്തലിൽ ഉണ്ണി മുകുന്ദന് മണ്ഡലത്തിൽ വലിയ വിജയസാധ്യതയുണ്ടെന്നാണ് സൂചന.

ഇദ്ദേഹത്തിന് പുറമെ കെ. സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.

അതേസമയം, പാലക്കാട് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഉണ്ടായേക്കും.ഓരോ മണ്ഡലത്തിലെയും വിജയസാധ്യത പഠിക്കാൻ പാർട്ടി നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ടിൽ ഉണ്ണി മുകുന്ദനാണ് പാലക്കാട് ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു.

എങ്കിലും ഇക്കാര്യത്തിൽ ഉണ്ണി മുകുന്ദനോട് പാർട്ടി ഔദ്യോഗികമായി ഇതുവരെ സംസാരിച്ചിട്ടില്ല.നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ തള്ളി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. താൻ ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപ്പര്യം അറിയിച്ചിട്ടില്ലെന്നും തന്റെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മുൻപ് പാർട്ടി നിർദ്ദേശിച്ച സീറ്റുകളിൽ മത്സരിച്ച് നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടതെന്നും, നിലവിലെ പ്രചാരണങ്ങളിൽ നിന്ന് തൽപ്പരകക്ഷികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *