നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തുന്ന ചാറ്റുകൾ പുറത്ത്. തനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്നും, “നീ എന്ത് ചെയ്താലും ഞാൻ താങ്ങും, പക്ഷേ ഞാൻ ചെയ്യുന്നത് നീ താങ്ങില്ലെന്നും” രാഹുൽ സന്ദേശത്തിൽ പറയുന്നു.
ഭീഷണിപ്പെടുത്താൻ ആരും നോക്കേണ്ടെന്നും എല്ലാം നഷ്ടപ്പെട്ട ഒരാളെ പേടിപ്പിക്കാൻ കഴിയില്ലെന്നും രാഹുൽ വ്യക്തമാക്കുന്നുണ്ട്തനിക്കെതിരെ നിൽക്കുന്നവർക്കും കുടുംബത്തിനും അതേ രീതിയിൽ മറുപടി നൽകുമെന്നും കുറ്റസമ്മതം നടത്താൻ തീരുമാനിച്ചതായും രാഹുലിന്റെ സന്ദേശത്തിൽ പറയുന്നു.
താൻ മാത്രം മോശക്കാരനാകില്ലെന്നും ഇമേജ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നില്ലെന്നും വ്യക്തമാക്കിയ രാഹുൽ, ഇനി ഒന്നിനും കീഴടങ്ങില്ലെന്നും താൻ ചെയ്യുന്നത് താങ്ങാൻ നിനക്ക് കഴിയില്ലെന്നും ഭീഷണിപ്പെടുത്തി..
