തുടർച്ചയായ ബലാത്സംഗക്കേസുകൾ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അയോഗ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ജനപ്രതിനിധികൾക്ക് എതിരായ ക്രിമിനൽ കേസുകളിൽ കോടതി രണ്ട് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ വിധിച്ചാൽ മാത്രമേ നിലവിലെ നിയമപ്രകാരം അയോഗ്യത കൽപ്പിക്കാനാകൂ.

എങ്കിലും, ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമ്മിക ഉത്തരവാദിത്തം മുൻനിർത്തിയുള്ള രാഷ്ട്രീയവും നിയമപരവുമായ വാദപ്രതിവാദങ്ങൾ സജീവമാണ്.കുറ്റം തെളിഞ്ഞാൽ മാത്രമല്ല, ഗുരുതര കുറ്റങ്ങൾക്ക് അറസ്റ്റിലായാലും ഒരു എം എൽ എയെ അയോഗ്യനാക്കാൻ സാധിക്കും.

നിയമസഭയും സ്പീക്കറും തന്നെയാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. രാഹുലിന് എതിരെയുള്ള പൊലീസ് റിപ്പോർട്ടുകളായിരിക്കും അയോഗ്യനാക്കണോ വേണ്ടയോ എന്നതിൽ നിർണായകമാവുക.ക്രിമിനൽ കുറ്റങ്ങളിൽ രണ്ട് വർഷമോ അതിന് മുകളിലോ ശിക്ഷ ലഭിക്കുമ്പോഴാണ് ഒരാൾ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാകുന്നത്.

നിയമസഭ സെക്രട്ടേറിയറ്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതിലൂടെയാണ് ഇത് പ്രാബല്യത്തിൽ വരിക. എന്നാൽ ഗുരുതര കുറ്റങ്ങൾക്ക് നിയമസഭ സാമാജികർ അറസ്റ്റിലായാലും പ്രത്യേക സാഹചര്യത്തിൽ നിയമസഭക്ക് ചില നടപടികൾ കൈക്കൊള്ളാവുന്നതാണ്.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന എം.എൽ.എമാർക്കെതിരെ സഭയ്ക്ക് കർശന നടപടികൾ സ്വീകരിക്കാം.

മുന്നറിയിപ്പ് നൽകുന്നത് മുതൽ സസ്‌പെൻഷൻ വരെയും, അതിതീവ്രമായ സാഹചര്യങ്ങളിൽ അംഗത്തെ സഭയിൽ നിന്ന് പുറത്താക്കാനും നിയമസഭയ്ക്ക് അധികാരമുണ്ട്. എത്തിക്‌സ് കമ്മിറ്റി നൽകുന്ന റിപ്പോർട്ട് സഭയിൽ വോട്ടിനിട്ട് കേവല ഭൂരിപക്ഷം ലഭിച്ചാൽ ഒരു അംഗത്തിന്റെ അംഗത്വം റദ്ദാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *