നടനായ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ‘തമിഴക വെട്രി കഴകത്തിനും’ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
വിജയ്‌യെ തമിഴ് ജനതയുടെ ശബ്ദമെന്ന് വിശേഷിപ്പിച്ച രാഹുൽ, തമിഴ് മക്കളുടെ വികാരം അടിച്ചമർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്നും വ്യക്തമാക്കി. വിജയ് ചിത്രം ‘ജന നായകന്റെ’ റിലീസ് തടഞ്ഞ നടപടിക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി.
ഇത് തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹംകുറിച്ചു.”മിസ്റ്റർ മോദി, തമിഴ് ശബ്ദം അടിച്ചമർത്താൻ നിങ്ങൾക്ക് കഴിയില്ല,” എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു
.മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ എന്നിവർക്ക് പിന്നാലെ വിജയ് ചിത്രം ‘ജന നായകന്’ പിന്തുണയുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി.
തമിഴ് സിനിമാ ലോകത്തെ പ്രമുഖർക്കൊപ്പം രാഷ്ട്രീയ നേതൃത്വവും ചിത്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.ജന നായകന് യു/എ സർട്ടിഫിക്കറ്റ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി റിലീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു.
നീതി തേടിയുള്ള ഈ ഹർജിയിൽ രാജ്യത്തെ പരമോന്നത കോടതിയുടെ തീരുമാനം നിർണായകമാകും.മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തതോടെ ‘ജന നായകൻ’ സിനിമയുടെ റിലീസ് തടസ്സപ്പെട്ടു.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ചിത്രം നേരിടുന്ന പ്രധാന പ്രതിസന്ധി. കേസ് പൊങ്കൽ അവധിക്ക് ശേഷം 2026 ജനുവരി 21-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
