തൃപ്പൂണിത്തുറ നിയമസഭാ സീറ്റിൽ കെ. ബാബു മത്സരിച്ചില്ലെങ്കിൽ നടൻ രമേഷ് പിഷാരടിയെ പരിഗണിക്കാൻ കോൺഗ്രസ് ആലോചിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മേയർ എം. അനിൽകുമാർ എത്തിയേക്കും. നഗരസഭാ ഭരണം ബിജെപി പിടിച്ചെടുത്ത സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം ഉറപ്പാണ്.
തൃപ്പൂണിത്തുറയിൽ കെ. ബാബു വീണ്ടും മത്സരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും യുഡിഎഫിന്റെ നീക്കങ്ങൾ. കഴിഞ്ഞ തവണ 992 വോട്ടുകൾക്ക് മണ്ഡലം തിരിച്ചുപിടിച്ച ബാബു, ആരോഗ്യപ്രശ്നങ്ങൾ മൂലം ഇക്കുറി മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
അദ്ദേഹം പിന്മാറിയാൽ നടൻ രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവരെ കോൺഗ്രസ് പരിഗണിച്ചേക്കും.കെ. ബാബു വീണ്ടും മത്സരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സമ്മതം മൂളിയാൽ തൃപ്പൂണിത്തുറയിൽ മറ്റൊരു സ്ഥാനാർത്ഥിയെ കോൺഗ്രസ് പരിഗണിക്കില്ല.
നിലവിൽ ബാബുവിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പാർട്ടി നേതൃത്വം.തൃപ്പൂണിത്തുറയിൽ കെ. ബാബു മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് പരിഗണിക്കുന്ന പേരുകളിൽ നടൻ രമേഷ് പിഷാരടിയും ഉൾപ്പെടുന്നു.
2021-ലും പിഷാരടിയുടെ പേര് സജീവമായിരുന്നെങ്കിലും അദ്ദേഹം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാജു പി. നായർ, എം. ലിജു എന്നിവരും പട്ടികയിലുണ്ട്. മണ്ഡലത്തിലെ ഈഴവ വോട്ടുകളും കെ. ബാബുവിന്റെ താൽപ്പര്യവും സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകും.
അതേസമയം, എം. സ്വരാജ് ഇത്തവണ തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.തൃപ്പൂണിത്തുറയിൽ മുൻ മേയർ എം. അനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് ആലോചിക്കുന്നു.തൃപ്പൂണിത്തുറ നഗരസഭ ബിജെപി പിടിച്ചതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങി.
മേജർ രവി, K ശിവ ശങ്കർ എന്നിവരെയാണ് ബി.ജെ.പി നേത്യാത്യം പരിഗണിക്കുന്നത് എന്ന് അറിയുന്നു. സുരോന്ദ്രപക്ഷം മേജർ രവിയെ പിൻതുണയ്ക്കുമ്പോൾ സിന്ധു മോൾക്കോ ശ്രീക്കുട്ടൻ തുണ്ടത്തിലിനോ ആണ് ആർ എസ് എസിന് താൽപ്പര്യം. ജില്ല പ്രസിഡന്റ്ഷൈജുവിന്റെ നേതൃത്വത്തിൽ ആണ് തിരുമാനങ്ങൾ നടപ്പിൽ ആക്കുന്നത്.
