മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് പൂർത്തിയാക്കി എസ്ഐടി. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ 408ാം നമ്പർ മുറിയിൽ അന്വേഷണ സംഘം പരിശോധന നടത്തി. പരാതിക്കാരിക്കൊപ്പം ഹോട്ടലിൽ വന്നിട്ടുണ്ടെന്നും, എത്തിയത് സ്വകാര്യ സംഭാഷണത്തിന് മാത്രമെന്നും രാഹുൽ സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

രാഹുലിന്റെ പേരുള്ള ഹോട്ടലിലെ രജിസ്റ്റർ മുൻപു തന്നെ പൊലീസ് ഉദ്യോഗസ്ഥർ സീസ് ചെയ്തിരുന്നു. അതേസമയം പാലക്കാട്ടേക്കും അടൂരിലെ വീട്ടിലും രാഹുലിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കില്ലെന്നാണ് സൂചന.

പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നുള്ള കനത്ത സുരക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു. ഇന്ന് വിശദമായ ചോദ്യം ചെയ്യൽ തുടരുന്ന രാഹുലിനെ 15-ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ 16-ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *