വിജയ് ചിത്രം ‘ജനനായകന്റെ’ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, നിർമ്മാതാക്കളോട് ഹൈക്കോടതിയെത്തന്നെ സമീപിക്കാൻ നിർദ്ദേശിച്ചു. കേസ് ജനുവരി 21-ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. 

വിജയ് ചിത്രം ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്നുള്ള നിയമപോരാട്ടം തുടരുന്നു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് നിർമ്മാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.

സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാതെ നീട്ടിക്കൊണ്ടുപോകുകയാണെന്ന് നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ ആരോപിക്കുന്നു. നിലവിൽ ജനുവരി 21-ലെ ഹൈക്കോടതി വിധി സിനിമയുടെ ഭാവിയിൽ നിർണ്ണായകമാകും.

സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും ‘ജനനായകൻ’ സിനിമയുടെ റിലീസ് തടയുന്നുവെന്ന നിർമ്മാതാക്കളുടെ പരാതിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ പ്രദർശനാനുമതി നൽകിയിരുന്നു. എന്നാൽ, ഇതിനെതിരെ സെൻസർ ബോർഡ് (CBFC) നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിക്കുകയായിരുന്നു.

ഇതോടെ സിനിമയുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി. കേസ് ജനുവരി 21-ന് കോടതി വീണ്ടും പരിഗണിക്കും.സെൻസർ സർട്ടിഫിക്കറ്റ് വൈകിയതിനെ തുടർന്ന് ജനുവ

രി 9-ന് നിശ്ചയിച്ചിരുന്ന ‘ജനനായകൻ’ സിനിമയുടെ റിലീസ് മാറ്റിവച്ചു. പലയിടങ്ങളിലും ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്തു. തമിഴ് പതിപ്പിന് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ മറ്റ് ഭാഷകളിലെ റിലീസിന് അനുമതി ലഭിക്കൂ. 

Leave a Reply

Your email address will not be published. Required fields are marked *