സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ തിരുവനന്തപുരം കാർമൽ സ്കൂളിന്റെ സംഘനൃത്തം വേറിട്ട കാഴ്ചയായി. വേഷവിധാനത്തിലും അവതരണത്തിലും പുതുമ നിറഞ്ഞ നൃത്തം ശ്രദ്ധേയമായി.’
നന്ദനം’ സിനിമയെ ആസ്പദമാക്കി ഗുരുവായൂരപ്പന്റെ കഥയാണ് നൃത്തത്തിന് പ്രമേയമായത്. സിനിമയിലെ ദൃശ്യങ്ങളും നിരവധി പ്രോപ്പർട്ടികളും കോർത്തിണക്കിയുള്ള ഈ വ്യത്യസ്തമായ അവതരണം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
