എയർ ഇന്ത്യയും സൗദിയയും പുതിയ കോഡ്ഷെയർ കരാറിൽ ഒപ്പുവെച്ചു. ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരുന്ന ഈ കരാറിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്ര കൂടുതൽ സുഗമമാകും. ഇത് വിനോദസഞ്ചാര, ബിസിനസ് മേഖലകൾക്ക് വലിയ കരുത്താകും.
യാത്രക്കാർക്കുള്ള പ്രധാന നേട്ടങ്ങൾ:
ഒറ്റ ടിക്കറ്റ്: ഒരു ടിക്കറ്റിൽ തന്നെ ഇരു വിമാനക്കമ്പനികളുടെയും സേവനങ്ങൾ ഉപയോഗിക്കാം.
ലളിതമായ ബുക്കിങ്: എയർ ഇന്ത്യ വഴിയോ സൗദിയ വഴിയോ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം
യാത്ര സുഗമം: വിമാനങ്ങൾ മാറുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ലഭിക്കും.എയർ ഇന്ത്യയിൽ ജിദ്ദയിലോ റിയാദിലോ എത്തുന്നവർക്ക് സൗദിയ വിമാനങ്ങളിൽ ദമ്മാം, മദീന അടക്കം ആറ് നഗരങ്ങളിലേക്ക് യാത്ര തുടരാം.
ജിദ്ദ-റിയാദ് റൂട്ടിലെ പുതിയ സൗകര്യം വഴി ഒരു നഗരത്തിൽ ഇറങ്ങി മറ്റൊരു നഗരത്തിൽ നിന്ന് മടങ്ങാനും യാത്രക്കാർക്ക് സാധിക്കും.സൗദിയിലെ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും പുതിയ കരാർ ഏറെ ഗുണകരമാകും. പുതിയ നീക്കത്തിലൂടെ സൗദിയ തങ്ങളുടെ രാജ്യാന്തര ശൃംഖല കൂടുതൽ വിപുലമാക്കുന്നു.
