ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഇറാനോടുള്ള കർക്കശ നിലപാട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്തി. ട്രംപും നെതന്യാഹുവും നടത്തിയ ഫോൺ ചർച്ചകൾക്ക് പിന്നാലെ 800 വധശിക്ഷകൾ ഇറാൻ നിർത്തിവച്ചു.

ആക്രമണം വേണ്ടെന്ന അറബ് രാജ്യങ്ങളുടെ നിലപാടും ഈ മാറ്റത്തിന് കാരണമായി. ഇറാനിയൻ നേതാക്കളുടെ വിദേശ ബാങ്ക് ഇടപാടുകൾ നിരീക്ഷിക്കാൻ അമേരിക്ക നടപടി തുടങ്ങി. ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുമ്പോൾ, പലയിടങ്ങളിലും പ്രതിഷേധം അടിച്ചമർത്തപ്പെട്ടതായാണ് റിപ്പോർട്ട്.

പ്രതിഷേധക്കാര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപ് താക്കീത് നല്‍കിയെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി.

പ്രക്ഷോഭകര്‍ക്കെതിരെ അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ നടത്തിയെന്ന് ആരോപിച്ച് അഞ്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

ഇറാനിയൻ നേതാക്കളുടെ വിദേശ ബാങ്ക് ഇടപാടുകൾ നിരീക്ഷിക്കാൻ യുഎസ് നടപടി തുടങ്ങി. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാനിലെ പ്രക്ഷോഭം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ പലയിടങ്ങളിലും പ്രതിഷേധം അടിച്ചമർത്തപ്പെട്ടതായാണ് റിപ്പോർട്ടുകൾ.ഇറാനിലെ ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഇന്ന് ആരംഭിച്ചേക്കും. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

ഏകദേശം എഴുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് നിലവിൽ ഇറാനിലുള്ളത്.ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഖസാം ബ്രിഗേഡ്സ് കമാൻഡർ മുഹമ്മദ് അൽ ഹൽവി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അമേരിക്ക അറിയിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം.

സമാധാനശ്രമങ്ങളെ അട്ടിമറിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ഹമാസ് ആരോപിച്ചു.ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ എംബസി ഹെൽപ്പ് ലൈനുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *