ശബരിമലയിലെ അഭിഷേകം ചെയ്ത നെയ് വിൽപ്പനയിലെ ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് പരിശോധന നടത്തി. സന്നിധാനത്തെ കൗണ്ടറുകൾ ഉൾപ്പെടെ നാല് ഇടങ്ങളിലായിരുന്നു പരിശോധന. വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് സംഘം പരിശോധിച്ചു.

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്‌ വിൽപ്പനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് നടപടി.

കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.ശബരിമലയിലെ നെയ് വിൽപ്പന ക്രമക്കേടിൽ അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

കുറ്റക്കാർക്കെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. 2025 നവംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിറ്റ 13.67 ലക്ഷം രൂപയുടെ നെയ്യിന്റെ പണം ദേവസ്വം അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം ഏകദേശം 35 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കോടതി എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. 2019-ൽ ബോർഡ് അംഗമായിരുന്ന ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യാനായി ഒരു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *