ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിലേക്ക്. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലിൽ മഷിക്ക് പകരം മാർക്കർ പേനകൾ ഉപയോഗിച്ചതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി.
തിരഞ്ഞെടുപ്പ് കമ്മീഷൻ പൗരന്മാരെ കബളിപ്പിക്കുകയാണെന്നും, ഇത്തരം നടപടികൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ പൗരന്മാരെ കബളിപ്പിക്കുകയാണെന്നും വോട്ട് ചോരുന്നത് രാജ്യവിരുദ്ധമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
വിരലിലെ മഷി മാർക്കർ ഉപയോഗിച്ച് എളുപ്പത്തിൽ മായ്ച്ചു കളയാനാകുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
മഹാരാഷ്ട്രയിലെ മഷി വിവാദത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് വാഗ്മറെ രംഗത്തെത്തി.
2011 മുതൽ സംസ്ഥാനത്ത് മാർക്കർ പേനകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇത് മായ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി ബി.ജെ.പി രംഗത്തെത്തി.മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിലെ മഷി വിവാദത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി.
തോൽവി ഭയന്നാണ് പ്രതിപക്ഷം ഇത്തരം ഒഴിവുകഴിവുകൾ നിരത്തുന്നതെന്നും മുൻപും മാർക്കർ പേനകൾ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന നിർണായകമായ ബി.എം.സി തെരഞ്ഞെടുപ്പിൽ 52.94 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ഏറ്റവും സമ്പന്നമായ മുൻസിപ്പൽ കോർപ്പറേഷനായ ബി.എം.സിയിൽ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. 2017-ലായിരുന്നു ഇതിന് മുൻപ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. അവസാനമായി തിരഞ്ഞെടുക്കപ്പെട്ട മേയർ കിഷോരി പെഡ്‌നേക്കറുടെ കാലാവധി 2022 മാർച്ചിൽ അവസാനിച്ചിരുന്നു.
