പീഡനക്കേസിൽ റിമാൻഡിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് (2026 ജനുവരി 17) വിധി പറയും.പീഡനക്കേസിൽ അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ അഭ്യർത്ഥനപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വാദം നടന്നത്.

പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറും ഇതിനോട് യോജിച്ചതോടെ ബന്ധമില്ലാത്ത എല്ലാവരെയും കോടതിക്ക് പുറത്താക്കി രഹസ്യവാദം പൂർത്തിയാക്കി. ഹർജിയിൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.

പീഡനക്കേസിൽ അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ അഭ്യർത്ഥനപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വാദം നടന്നത്.

പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറും ഇതിനോട് യോജിച്ചതോടെ ബന്ധമില്ലാത്ത എല്ലാവരെയും കോടതിക്ക് പുറത്താക്കി രഹസ്യവാദം പൂർത്തിയാക്കി.

ഹർജിയിൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പൊലീസ് കേസെടുത്തതെന്നും എഫ്ഐആർ ഇട്ടതെന്നും പ്രതിഭാഗം വാദിച്ചു. ഈ അറസ്റ്റ് നിലനിൽക്കുന്നതല്ല. കോടതി നിർദേശപ്രകാരമുള്ള മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിലവിൽ സമാന കേസിൽ പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതാണ്. നിയമസഭാംഗമാണ്. നാടുവിട്ടു പോകുകയോ ഒളിവിൽ പോകുകയോ ചെയ്യുന്നയാളല്ലെന്നും പ്രതിഭാഗം വാദി.രാഹുൽ മാങ്കൂട്ടത്തിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

പരാതിക്കാരി വിദേശത്താണെന്നും നാട്ടിലെത്തിയാൽ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് വാദിച്ച പ്രതിഭാഗം, ഇതിന് തെളിവായി ഇരുവരും തമ്മിലുള്ള ചാറ്റുകളും ശബ്ദരേഖകളും കോടതിയിൽ ഹാജരാക്കി. 

Leave a Reply

Your email address will not be published. Required fields are marked *