“കോഴിക്കോട് ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, യുവതിക്കെതിരെ കർശന നടപടി വേണമെന്ന് പിതാവ്ആവശ്യപ്പെട്ടു. മറ്റാർക്കും ഇനി ഇത്തരം ഗതികേട് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ മുഖത്തെ വിഷമം കണ്ട് കാര്യം തിരക്കിയെങ്കിലും ദീപക്ക് ഒന്നും പറഞ്ഞിരുന്നില്ലെന്ന് പിതാവ് വിതുമ്പലോടെ ഓർക്കുന്നു.

സംഭവത്തിൽ യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം, മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ദീപക്കിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്ന് ബന്ധുക്കളും ആരോപിച്ചു.”യുവതിക്കെതിരെ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി പ്രവാഹം. അപമാനഭയവും മാനസിക സംഘർഷവുമാണ് ദീപക്കിന്റെ മരണത്തിന് കാരണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഉടൻ അന്വേഷണം ആരംഭിക്കും.യുവതി സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചതിൽ മനംനൊന്താണ് മാങ്കാവ് സ്വദേശി ദീപക് ജീവനൊടുക്കിയത്. അപമാനിക്കപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ യുവതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *