കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രൊഫ. എം. ലീലാവതിക്ക് പ്രിയദർശിനി സാഹിത്യ പുരസ്കാരം സമ്മാനിച്ചു. മുൻപ് ഇന്ദിരാ ഗാന്ധിയിൽ നിന്നും പുരസ്കാരം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ അവരുടെ കൊച്ചുമകനിൽ നിന്ന് ഇത് സ്വീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
അജിത് റേസിങ് ടീമിനായി നടത്തിയ പരസ്യപ്രചാരണത്തിന് നേരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ‘നല്ല സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യമില്ല’ എന്ന അജിത്തിന്റെ മുൻപത്തെ വാക്കുകൾ ആയുധമാക്കിയാണ് വിമർശനം.
പരസ്യങ്ങളിൽ നിന്നും പ്രൊമോഷനുകളിൽ നിന്നും വിട്ടുനിൽക്കുന്ന അജിത്തിന്റെ പുതിയ നീക്കം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
അജിത്തിനെ അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുണ്ട്. ഒരു റേസിങ് ടീം മുന്നോട്ട് കൊണ്ടുപോകാൻ സ്പോൺസർമാരും പണവും ആവശ്യമാണെന്നും, ഇത്തരം പരസ്യങ്ങൾ അതിന് സഹായിക്കുമെന്നുമാണ് ആരാധകരുടെ വാദം.
അജിത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ 2025 ഏപ്രിൽ 10-നാണ് റിലീസ് ചെയ്തത്. തൃഷ, പ്രിയ വാര്യർ എന്നിവർ നായികമാരായ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരന്നു. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയത്
