കോഴിക്കോട് ലൈംഗികാരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ മരണത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിലൂടെ അപവാദം പ്രചരിപ്പിച്ചതിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് യുവതിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വടകര സ്വദേശി ഷിംജിത മുസ്തഫയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.ലൈംഗികാരോപണത്തെ തുടർന്ന് ഗോവിന്ദാപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നിരവധി പരാതികൾ ലഭിച്ചു.

സോഷ്യൽ മീഡിയ വഴിയുള്ള അപവാദപ്രചാരണവും മാനസിക സമ്മർദ്ദവുമാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് പരാതികളിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *