കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് സർവ്വേ. 50 ശതമാനം ജനങ്ങളും സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 31 ശതമാനം വോട്ട് ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.
സർവേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 22% പിന്തുണയുമായി വി.ഡി. സതീശൻ മുന്നിലെത്തി. പിണറായി വിജയൻ (18%), കെ.കെ. ശൈലജ (16%), രാജീവ് ചന്ദ്രശേഖർ (14.5%) എന്നിങ്ങനെയാണ് മറ്റ് പിന്തുണകൾ. വോട്ട് വിഹിതത്തിൽ യുഡിഎഫിന് 32 ശതമാനവും എൽഡിഎഫിന് 29 ശതമാനവും എൻഡിഎയ്ക്ക് 19 ശതമാനവും ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു.
