കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്.
ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കാമുകനൊപ്പം ജീവിക്കാൻ 2020 ഫെബ്രുവരിയിൽ സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയുടെ പദ്ധതി ഭർത്താവിന് മേൽ കുറ്റം ചുമത്താനായിരുന്നു. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് നൽകിയ പരാതിയിലാണ് അന്വേഷണം നടന്നതും ശരണ്യ കുടുങ്ങിയതും.
