നാസയിലെ 27 വർഷത്തെ ഐതിഹാസികമായ ഔദ്യോഗിക ജീവിതത്തിന് ശേഷം സുനിത വില്യംസ് വിരമിച്ചു . 2025 ഡിസംബർ 27-നാണ് ഇവർ നാസയിൽ നിന്നും പടിയിറങ്ങിയത് . യുഎസ് നേവി ക്യാപ്റ്റൻ എന്ന നിലയിലുള്ള സേവനവും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ വംശജയായ ഇവർ രണ്ട് തവണ ബഹിരാകാശ യാത്ര നടത്തുകയും മൊത്തം 322 ദിവസത്തോളം അവിടെ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട് ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡും സുനിത വില്യംസിന്റെ പേരിലുണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങൾ ചെലവഴിച്ച സുനിത വില്യംസ്, ഒൻപത് സ്പേസ് വാക്കുകളിലൂടെ (Space Walk) പുതിയ റെക്കോഡുകൾ കുറിച്ചാണ് വിരമിക്കുന്നത്.
ആകെ 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശനിലയത്തിന് പുറത്ത് ചെലവഴിച്ച ഇവർ, ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ വ്യക്തിയാണ്. വിരമിക്കലിന് ശേഷം ബഹിരാകാശ പര്യവേഷണ രംഗത്തെ പുതിയ തലമുറയ്ക്ക് വഴികാട്ടിയാകാനും തന്റെ അനുഭവങ്ങൾ പങ്കുവെക്കാനുമായിരിക്കും അവർ സമയം കണ്ടെത്തുക എന്നാണ് സൂചനകൾ.
വിരമിക്കലിന് ശേഷം സുനിത വില്യംസിന് ലഭിക്കുന്ന ആനുകൂല്യങ്ങളും ശ്രദ്ധേയമാണ്. നാസ നേരിട്ടല്ല പകരം ‘ഫെഡറൽ എംപ്ലോയീസ് റിട്ടയർമെന്റ് സിസ്റ്റം’ (FERS) വഴിയാണ് പെൻഷൻ നൽകുക.
27 വർഷത്തെ സേവനത്തിനിടയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള മൂന്ന് വർഷത്തെ ശരാശരി കണക്കാക്കിയായിരിക്കും തുക നിശ്ചയിക്കുന്നത്. ജിഎസ്-15 ഗ്രേഡിൽ പ്രതിവർഷം 1.20 മുതൽ 1.30 കോടി രൂപ വരെ ശമ്പളം വാങ്ങിയിരുന്നതിനാൽ ഗണ്യമായ ഒരു തുക സുനിതയ്ക്ക് പെൻഷനായി ലഭിക്കും.2026-ലെ കണക്കുകൾ പ്രകാരം, സുനിത വില്യംസിന് പ്രതിവർഷം ഏകദേശം 43,200 ഡോളർ (ഏകദേശം 39 ലക്ഷം രൂപ) ഫെഡറൽ പെൻഷനായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനുപുറമെ, അമേരിക്കൻ സർക്കാർ ജീവനക്കാർക്കുള്ള ‘ത്രിഫ്റ്റ് സേവിങ് പ്ലാൻ’ (TSP), സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ, ഫെഡറൽ ഹെൽത്ത്-ലൈഫ് ഇൻഷുറൻസ് പരിരക്ഷകൾ എന്നിവയും അവർക്ക് ലഭിക്കും. സാമ്പത്തിക ഭദ്രതയോടെയുള്ള ഒരു വിശ്രമജീവിതമാണ് ഇന്ത്യയുടെ ഈ അഭിമാനതാരത്തെ കാത്തിരിക്കുന്നത്.
