2026 ജനുവരി 23-ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള അതിവേഗ റെയിൽവേ പദ്ധതി പ്രഖ്യാപിച്ചേക്കും. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. 

കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള 430 കിലോമീറ്റർ അതിവേഗ റെയിൽ പാതയുടെ ഭാഗമായി ഡിഎംആർസിയുടെ ഓഫീസ് പൊന്നാനിയിൽ തുറക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് പകരമായാണ് കേന്ദ്രം ഈ പുതിയ പദ്ധതി കൊണ്ടുവരുന്നത്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം 2009-ൽ ഇ. ശ്രീധരൻ തയ്യാറാക്കിയ ആദ്യ ഡിപിആറിൽ മാറ്റങ്ങൾ വരുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുക.

റെയിൽവേ ലൈൻ ഇല്ലാത്ത പ്രദേശങ്ങൾക്ക് മുൻഗണന നൽകാനും ആലോചനയുണ്ട്. ആദ്യ റിപ്പോർട്ട് അവഗണിച്ചാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോയത്.

Leave a Reply

Your email address will not be published. Required fields are marked *