2027 ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ കളിക്കരുതെന്ന് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുവെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി ആരോപിച്ചു. രോഹിത് പരാജയപ്പെടാൻ കാത്തിരിക്കുന്ന ചിലരുണ്ടെന്നും, അവരാണ് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയതിന് പിന്നിലെന്നും തിവാരി പറഞ്ഞു.
രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതോടെ അദ്ദേഹം പരാജയപ്പെടാൻ ചിലർ കാത്തിരിക്കുകയായിരുന്നുവെന്ന് തിവാരി പറഞ്ഞു. ഓസ്‌ട്രേലിയയിൽ സെഞ്ച്വറി നേടിയില്ലായിരുന്നെങ്കിലോ ന്യൂസിലൻഡിനെതിരെ തോറ്റിരുന്നെങ്കിലോ സെലക്ടർമാർ രോഹിത്തിനെ ടീമിൽ നിന്ന് പുറത്താക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു.
ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊടുത്ത ഒരാളെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് ടീം മാനേജ്‌മെന്റ് രോഹിത് ലോകകപ്പിൽ കളിക്കാൻ ആഗ്രഹിക്കാത്തതിനാലാണെന്ന് തിവാരി പറഞ്ഞു.
എന്നാൽ, ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ രോഹിത് നടത്തിയ പ്രകടനം അവരുടെ പ്രതീക്ഷകളെ തകർത്തു.ഏതാനും മത്സരങ്ങളിലെ പരാജയം കൊണ്ട് രോഹിത്തിനെ വിലകുറച്ചു കാണരുതെന്ന് മനോജ് തിവാരി പറഞ്ഞു.
മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ താരമെന്ന നിലയിൽ അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകണമെന്നും തിവാരി ആവശ്യപ്പെട്ടു.