ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഉപദേശവുമായി മുൻ താരം ഡബ്ല്യു.വി. രാമൻ. ആദ്യ മത്സരത്തിൽ 10 റൺസും രണ്ടാം മത്സരത്തിൽ മാറ്റ് ഹെൻറിയുടെ പന്തിൽ വെറും 6 റൺസും നേടി സഞ്ജു പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തണമെന്ന് രാമൻ ആവശ്യപ്പെട്ടത്.
ഏറെക്കാലത്തിനുശേഷം ഓപ്പണിംഗ് പൊസിഷനിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണിൽ ആരാധകർക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ന്യൂസിലാൻഡിനെതിരായ രണ്ട് ഏകദിനങ്ങളിലും അവസരത്തിനൊത്ത് ഉയരാൻ താരത്തിന് സാധിച്ചില്ല. നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് ബാറ്റിംഗ് മെച്ചപ്പെടുത്തണമെന്ന ആവശ്യവും വിമർശനങ്ങളും സജീവമാകുകയാണ്.
പന്തിന്റെ വേഗതയ്ക്കനുസരിച്ച് ബാറ്റിംഗിൽ മാറ്റം വരുത്തിയില്ലെങ്കിൽ സഞ്ജുവിന് സ്ഥിരത നിലനിർത്താനാകില്ലെന്ന് ഡബ്ല്യു.വി. രാമൻ പറഞ്ഞു. എപ്പോഴും ഒരേ വേഗതയിൽ വാഹനം ഓടിക്കാൻ കഴിയില്ലെന്ന ഉദാഹരണത്തോടെയാണ് സഞ്ജുവിന്റെ ശൈലിയെ അദ്ദേഹം വിമർശിച്ചത്.ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം നേടി. 209 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.2 ഓവറിൽ വിജയം കണ്ടു.
32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കളിയിലെ താരമായി. സഞ്ജു നിരാശപ്പെടുത്തിയപ്പോൾ ഇഷാന്റെ തകർപ്പൻ പ്രകടനം ടീമിന് കരുത്തായി.ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് രണ്ടാം ടി-20യിൽ ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
സൂര്യകുമാർ 37 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, ശിവം ദുബെ 36 റൺസ് നേടി മികച്ച പിന്തുണ നൽകി. എന്നാൽ, 6 റൺസ് മാത്രം നേടിയ സഞ്ജു സാംസണും പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമയും ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
