77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30-ന് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് അദ്ദേഹം പരേഡിൽ സന്നിഹിതനാകും.

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30-ന് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

തുടർന്ന് അദ്ദേഹം പരേഡിൽ സന്നിഹിതനാകും.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ രാവിലെ 9 മണിക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ അഭിവാദ്യം സ്വീകരിക്കും.

വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം ഇതാദ്യമായി എൻ.എസ്.എസ് വളണ്ടിയർമാരും പരേഡിൽ അണിനിരക്കുന്നു എന്ന പ്രത്യേകതയുണ്ട്. വിവിധ സർവകലാശാലകളിൽ നിന്നുള്ള 40 എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ പരേഡിന്റെ ഭാഗമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *