ബഹിരാകാശ യാത്രിക സുനിതാ വില്യംസിനോട് തനിക്ക് രണ്ട് ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്ന് മെഗാസ്റ്റാർ മമ്മൂട്ടി.തനിക്ക് പത്മഭൂഷൺ ലഭിക്കാൻ വൈകുന്നുവെന്ന ചർച്ചകൾക്കിടെ, തമാശരൂപേണയായിരുന്നു മമ്മൂട്ടിയുടെ ഈ പ്രതികരണം.”ഒന്നും വൈകുന്നില്ല, നമ്മളാണ് വൈകുന്നത്” എന്ന് മമ്മൂട്ടി. പ്രകൃതിയിലെ പ്രതിഭാസങ്ങളെല്ലാം കൃത്യസമയത്താണ് സംഭവിക്കുന്നതെന്നും സമയം എന്നത് ഭൂമിയിലെ മാത്രം സങ്കൽപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്ത് സമയമോ വായുവോ വെളിച്ചമോ ഇല്ലെന്നും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള സുനിതാ വില്യംസിനോട് ചോദിച്ചാൽ അത് വ്യക്തമാകുമെന്നും തമാശരൂപേണ താരം കൂട്ടിച്ചേർത്തു.

ബഹിരാകാശത്ത് സമയമില്ലാത്തതിനാൽ സമയം കളയാൻ സുനിതാ വില്യംസ് അവിടെ എന്ത് ചെയ്യുമെന്നും, ഭാരമില്ലാത്ത ആ ലോകത്ത് മനുഷ്യരുടെ ‘തലക്കനം’ എന്ത് ചെയ്യുമെന്നും തനിക്ക് ചോദിക്കാനുണ്ടെന്ന് മമ്മൂട്ടി തമാശയായി പറഞ്ഞു.

പദവികളെക്കുറിച്ച്: “ഞാനൊരു മുൻ പത്മശ്രീയും ഇപ്പോൾ പത്മഭൂഷണുമായ വെറും മമ്മൂട്ടിയാണ്.”

ആനുകൂല്യങ്ങൾ: പത്മ പുരസ്‌കാരങ്ങൾ ഉണ്ടെന്ന് കരുതി ബസ്സിൽ സൗജന്യ യാത്രയോ മറ്റ് പ്രത്യേക പ്രിവിലേജുകളോ ഇല്ല.

യഥാർത്ഥ സന്തോഷം: ആരാധകർക്ക് “ഞങ്ങളുടെ മമ്മൂട്ടിക്ക് പത്മ പുരസ്‌കാരമുണ്ട്” എന്ന് പറയുന്നതിലെ സന്തോഷമാണ് എനിക്ക് വലുത്.

നിലപാട്: വലിയ ബഹുമതികളൊന്നും താൻ തോളിലേറ്റാറില്ലെന്നും തമാശരൂപേണ അദ്ദേഹംവ്യക്തമാക്കി

രാജ്യത്തിന്റെ ആദരം സന്തോഷപൂർവ്വം സ്വീകരിക്കുക എന്നത് കടമയാണെന്നും ആ സന്തോഷത്തിന്റെ പൂർണ്ണ അവകാശം ആരാധകർക്കാണെന്നും മമ്മൂട്ടി പറഞ്ഞു. പത്മഭൂഷൺ ബഹുമതിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, പുരസ്‌കാരങ്ങളേക്കാൾ വലുത് ജനങ്ങളുടെ സ്നേഹമാണെന്നും താരം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *